"തീവണ്ടി ഞാനും നിന്നെപ്പോലെ"

രാത്രിയുടെ അന്ത്യ യാമങ്ങളിൽ  ഒന്നിൽ  ഗ്രാമാന്തരങ്ങളിലൂടെ  കിതച്ചു  പായുന്ന  , പട്ടണങ്ങളുടെ  വിസ്സർജ്ജ്യം പേറുന്ന , നരച്ച സ്വപ്നങ്ങളെ വഹിക്കുന്ന , ആത്മാവിൽ അഗ്നി ശലാകകളെ സൂക്ഷിച്ച ഒരു തീവണ്ടി  വിജനമായ പ്ലാറ്റ് ഫോമിൽ വന്നു നില്ക്കും ...... "തീവണ്ടി ഞാനും നിന്നെപ്പോലെ" എന്നു  ഹൃദയത്തിൽ  മൊഴിഞ്ഞ്‌  പാഥേയം മോഷണം പോയ ഒരു പെണ്‍കുട്ടി   അരികിലേക്ക്   നടന്നു  വരും  ...."നിനക്കും  എനിക്കും  ഇടയിലുള്ള  ഈ  വിടവിനെ  ഞാൻ  ഇന്ന് സ്നേഹിക്കുന്നു" എന്നവൾ പറയും ....പിന്നെ അമർത്തിപ്പിടിച്ച  ഞരക്കത്തോടെ നീ നീങ്ങി  തുടങ്ങുമ്പോൾ അവൾ ആ വിടവിലേക്കു ഇറങ്ങിപ്പോകും  ഒരു സ്വപ്നം  പോലെ .

Comments

  1. നിനക്കും എനിക്കുമിടയിലുള്ള ആ വിടവുകളിലായിരുന്നു എനിക്ക് നിന്നോടുള്ള സ്നേഹാധിക്യം ഉരുവായിരുന്നത്..

    ReplyDelete

Post a Comment

Popular posts from this blog

ഒളിയിടം

മൗനവാത്മീകം

മൗനം പഠിപ്പിക്കുന്നത്...