മൗനം പഠിപ്പിക്കുന്നത്...



എല്ലാ മൗനവും ഒടുവിൽ നിന്നിൽ വീണടിയുന്നു. 
വിളറി വെളുത്ത നിഴലിന്റെ 
കനത്ത ജല്പനങ്ങളിലേക്കു 
ജീവിതം നിന്നെ തിരികെ വിളിക്കുമ്പോൾ 
കാലത്തിന്റെ വിരസമായ ആദി താളത്തിലേക്ക് 
നീയും നിന്റെ നീർകുമിളകളും ഉടഞ്ഞു നോവുന്നു....
നൈമിഷികതയുടെ അപാരതയിലാണ് 
നിന്റെ സ്വത്വം വിലയം പ്രാപിച്ചത്. 
വീണ്ടും ഒരിക്കൽക്കൂടി 
തപഃ സമാധിയിൽ ആഴ്ന്നിറങ്ങുക.....
അതത്രെ മൗനം പഠിപ്പിക്കുന്നത്...

Comments

Popular posts from this blog

മൗനവാത്മീകം

ഒളിയിടം