മൗനവാത്മീകം


 
മഴ പോൽ പെയ്തുണരുന്നു മനം
വിരഹാർദ്ര ഭാംസുരീ നാദമായ്
നിറസാന്ധ്യ മൗനമേ ഇനിയെന്തിനീ
മൗന വാത്മീകത്തിൻ മൃദുകഞ്ചുകം
ചിരകാല മോഹത്തിൻ മഴമേഘ ശീലുകൾ
തുയിലുണർത്തുന്നൊരീ കല്പകാലം
നീ പാടാത്ത പാട്ടിലെ കാംബോജി പോലെ
ഞാൻ ഒഴുകുന്നു വീണ്ടും നന്ദനോദ്യാനെ
നിൻ മിഴിത്താരകൾ പുൽകും വസന്തമായ്
പാദരേണുക്കളെ തഴുകും പ്രവാഹമായ്
വേപഥു പൂണ്ടൊരു മുരളീ ഹൃദന്തമായ്
ജന്മാന്തരങ്ങൾ തപോവനമാക്കി ഞാൻ 


രസരാസ കേളി നീ മതിമറന്നാടവേ 
പ്രിയ രാധ രോമാഞ്ച തല്പം വിരിക്കവേ
നീ മന്ദഹാസം പൊഴിച്ചാനന്ദ ചിത്തനായ്-
മേവുന്ന കണ്ടിതാ ഒഴുകുന്നീ യമുന  
എങ്കിലും ശൗരേ നീയറിയുന്നിതെന്നെ
നിന്നാത്മാവിൽ ഉയിരിടും നീലക്കടമ്പായ്
നിൻമൗന കേദാര ഭൂവിൻ വസന്തമാം
യമുനാകല്യാണി രാഗകല്ലോലമായ്
നിന്റെ മായാലോകം എന്നിലസ്പന്ദമായ്   
എന്നന്തരാത്മാവായറിയുന്നു  നിന്നെ ഞാൻ 
 

Comments

Popular posts from this blog

മൗനം പഠിപ്പിക്കുന്നത്...

ഒളിയിടം