"തീവണ്ടി ഞാനും നിന്നെപ്പോലെ"
രാത്രിയുടെ അന്ത്യ യാമങ്ങളിൽ ഒന്നിൽ ഗ്രാമാന്തരങ്ങളിലൂടെ കിതച്ചു പായുന്ന , പട്ടണങ്ങളുടെ വിസ്സർജ്ജ്യം പേറുന്ന , നരച്ച സ്വപ്നങ്ങളെ വഹിക്കുന്ന , ആത്മാവിൽ അഗ്നി ശലാകകളെ സൂക്ഷിച്ച ഒരു തീവണ്ടി വിജനമായ പ്ലാറ്റ് ഫോമിൽ വന്നു നില്ക്കും ...... "തീവണ്ടി ഞാനും നിന്നെപ്പോലെ" എന്നു ഹൃദയത്തിൽ മൊഴിഞ്ഞ് പാഥേയം മോഷണം പോയ ഒരു പെണ്‍കുട്ടി അരികിലേക്ക് നടന്നു വരും ...."നിനക്കും എനിക്കും ഇടയിലുള്ള ഈ വിടവിനെ ഞാൻ ഇന്ന് സ്നേഹിക്കുന്നു" എന്നവൾ പറയും ....പിന്നെ അമർത്തിപ്പിടിച്ച ഞരക്കത്തോടെ നീ നീങ്ങി തുടങ്ങുമ്പോൾ അവൾ ആ വിടവിലേക്കു ഇറങ്ങിപ്പോകും ഒരു സ്വപ്നം പോലെ .
നിനക്കും എനിക്കുമിടയിലുള്ള ആ വിടവുകളിലായിരുന്നു എനിക്ക് നിന്നോടുള്ള സ്നേഹാധിക്യം ഉരുവായിരുന്നത്..
ReplyDelete