പട്ടുനൂൽ പുഴു

കണ്ണുകളിൽ ശിഥില ചിന്തകൾ മൂടുമ്പോൾ ചിലപ്പോഴൊക്കെ നാം ഒരു പട്ടുനൂൽ പുഴുവായ്  മാറും ,
 ജീവിത വ്യവഹാരങ്ങളുടെ ,ആധികളുടെ  പട്ടുനൂലുകളാൽ വരിഞ്ഞുകെട്ടപ്പെട്ട പുഴു .... 
മൾബറി ഇലകൾക്ക്  അപ്പുറം ഒരു ലോകമുണ്ടെന്നു ഇനിയും അറിയില്ല .... 
ഓരോ നിമിഷത്തിലെയും   ആവർത്തന വിരസതയുടെ പച്ചപ്പിനിടയിൽ 
 എന്നോ ഒരിക്കൽ ആരോ വന്നു ഉരിഞ്ഞെടുക്കുന്ന പട്ടുനൂലുകൾക്കായ്    ജീവിതം ബലി നല്കവേ  , അടർത്തിമാറ്റപ്പെട്ട ഏതോ തുടർച്ചകളുടെ രക്തസാക്ഷികൾ മാത്രമാവും നാം .
 ബലിമൃഗമാവാൻ  മാത്രം വളർത്തപ്പെട്ടവർ  ......

Comments

  1. വിധിയുടെ, കാലത്തിന്റെ, സാഹചര്യങ്ങളുടെ....

    ReplyDelete

Post a Comment

Popular posts from this blog

ഒളിയിടം

മൗനവാത്മീകം

മൗനം പഠിപ്പിക്കുന്നത്...