പട്ടുനൂൽ പുഴു
കണ്ണുകളിൽ ശിഥില ചിന്തകൾ മൂടുമ്പോൾ ചിലപ്പോഴൊക്കെ നാം ഒരു പട്ടുനൂൽ പുഴുവായ് മാറും ,
ജീവിത വ്യവഹാരങ്ങളുടെ ,ആധികളുടെ പട്ടുനൂലുകളാൽ വരിഞ്ഞുകെട്ടപ്പെട്ട പുഴു ....
മൾബറി ഇലകൾക്ക് അപ്പുറം ഒരു ലോകമുണ്ടെന്നു ഇനിയും അറിയില്ല ....
ഓരോ നിമിഷത്തിലെയും ആവർത്തന വിരസതയുടെ പച്ചപ്പിനിടയിൽ
എന്നോ ഒരിക്കൽ ആരോ വന്നു ഉരിഞ്ഞെടുക്കുന്ന പട്ടുനൂലുകൾക്കായ് ജീവിതം ബലി നല്കവേ , അടർത്തിമാറ്റപ്പെട്ട ഏതോ തുടർച്ചകളുടെ രക്തസാക്ഷികൾ മാത്രമാവും നാം .
ബലിമൃഗമാവാൻ മാത്രം വളർത്തപ്പെട്ടവർ ......
വിധിയുടെ, കാലത്തിന്റെ, സാഹചര്യങ്ങളുടെ....
ReplyDelete