.............അനിശ്ചിതത്വം .......................
അനിശ്ചിതത്വത്തിന്റെ ഇരുണ്ട ദിനരാത്രങ്ങൾ
സന്ദേഹങ്ങൾ ബാക്കിയാക്കി വന്നു പോകവേ ,
പ്രകാശത്തിനു വേണ്ടിയുള്ള പ്രാർത്ഥനയെ ഇരുൾ പൂഴ്ത്തി വയ്ക്കുന്നു ..
എങ്കിലും ഒരിക്കലും അവസാനിക്കാത്ത
കാത്തിരിപ്പിന്റെ ഗുഹാ മുഖത്ത്
ഒരിക്കൽ മഞ്ഞു പോലെ നേർത്ത വെയിൽ നാളങ്ങൾ പ്രത്യക്ഷമാകും ,
അവ നിർജ്ജീവങ്ങളായ രണ്ടു മിഴികളിൽ
കാഴ്ച്ചയുടെ വസന്തം നിറച്ചു വയ്ക്കും ....
ജീവിത വ്യഥകളുടെ വാത്മീകങ്ങൾ അന്നുടഞ്ഞു വീഴും .
ക്ഷണികമല്ലാത്ത വസന്തത്തിന്റെ തേജോ മയൂഖം
ഇരുണ്ട ജീവിതത്തിന്റെ ശിലാതല്പ്പത്തിൽ നൃത്തം ചെയ്യും .....
വിരസമായൊരീ വ്യാമോഹച്ചുഴികളിൽ
വിടർന്നുയരുന്ന ദിവാസ്വപ്നങ്ങൾ ഇവയെങ്കിലും ....
വെറുതെ വീണ്ടും ഈ മായിക സങ്കല്പ്പ ഭൂമിയിൽ ഒഴുകിപ്പടരാം
കാല്പനികതയുടെ.. സ്വപ്നങ്ങളുടെ ലോകത്ത് നിന്നും യാതാര്ത്ഥ്യങ്ങളിലേക്ക്...
ReplyDelete