.............അനിശ്ചിതത്വം .......................

അനിശ്ചിതത്വത്തിന്റെ ഇരുണ്ട ദിനരാത്രങ്ങൾ 
 സന്ദേഹങ്ങൾ ബാക്കിയാക്കി വന്നു പോകവേ ,
 പ്രകാശത്തിനു വേണ്ടിയുള്ള പ്രാർത്ഥനയെ  ഇരുൾ പൂഴ്‌ത്തി വയ്ക്കുന്നു ..
എങ്കിലും ഒരിക്കലും അവസാനിക്കാത്ത 
കാത്തിരിപ്പിന്റെ  ഗുഹാ മുഖത്ത്  
ഒരിക്കൽ മഞ്ഞു പോലെ നേർത്ത വെയിൽ നാളങ്ങൾ പ്രത്യക്ഷമാകും ,
അവ നിർജ്ജീവങ്ങളായ രണ്ടു മിഴികളിൽ
 കാഴ്ച്ചയുടെ വസന്തം നിറച്ചു വയ്ക്കും ....
ജീവിത വ്യഥകളുടെ വാത്മീകങ്ങൾ അന്നുടഞ്ഞു വീഴും .
ക്ഷണികമല്ലാത്ത വസന്തത്തിന്റെ തേജോ മയൂഖം  
ഇരുണ്ട ജീവിതത്തിന്റെ ശിലാതല്പ്പത്തിൽ നൃത്തം ചെയ്യും .....
വിരസമായൊരീ  വ്യാമോഹച്ചുഴികളിൽ 
വിടർന്നുയരുന്ന ദിവാസ്വപ്നങ്ങൾ ഇവയെങ്കിലും ....
വെറുതെ വീണ്ടും ഈ മായിക സങ്കല്പ്പ ഭൂമിയിൽ ഒഴുകിപ്പടരാം

Comments

  1. കാല്‍പനികതയുടെ.. സ്വപ്നങ്ങളുടെ ലോകത്ത് നിന്നും യാതാര്‍ത്ഥ്യങ്ങളിലേക്ക്...

    ReplyDelete

Post a Comment

Popular posts from this blog

ഒളിയിടം

മൗനവാത്മീകം

മൗനം പഠിപ്പിക്കുന്നത്...