നിസംഗ മൗനം




നീ വഴിയരികിൽ മറന്നു വച്ച 
വസന്തത്തിന്റെ മുല്ലമൊട്ടുകൾ 
ഓരോ രാവിലും എന്റെ ജനലഴികളിൽ പൂത്തുണരുന്നു. 
പറയാൻ മറന്ന നിന്റെ വാക്കുകളുടെ ശലഭങ്ങൾ 
സമാധി വിട്ടുണർന്നു എന്റെ സ്വപ്നങ്ങളിൽ നൃത്തം ചവിട്ടുന്നു.
 എങ്കിലും നിന്റെ നിസംഗ മൗനം 
എന്റെ ഹൃദയം തകർക്കാറുണ്ട്. 
ഓരോ തവണയും ചിന്നി ചിതറിയിട്ടും 
അത് നിന്നെക്കുറിച്ചു മാത്രം വർണ്ണിക്കുന്നു. 
നിന്റെ ശിലാമൗനത്തിന്റെ 
അന്തർവ്യാപ്തിയെ ആവാഹിച്ചെടുക്കുന്നു. 


Comments

  1. എഴുതപ്പെടാത്ത, പറയപ്പെടാത്ത എത്രെത്ര വാക്കുകള്‍.. ആത്മാവിന്‍റെ നോവുകള്‍!

    ReplyDelete

Post a Comment

Popular posts from this blog

മൗനം പഠിപ്പിക്കുന്നത്...

മൗനവാത്മീകം

ഒളിയിടം