ഉഷ്ണക്കാറ്റ്



വരണ്ടു പോയ വേനലുകളിൽ 
ഏതോ മഹാജലധിയുടെ കണ്ണീരുറഞ്ഞു പോയിരിക്കുന്നു. 
മൗനത്തിന്റെ ഭാഷയിൽ 
അവ വരച്ചു ചേർക്കുന്ന ഇതിഹാസങ്ങൾ 
കരിഞ്ഞു പോയ കാടിന്റെ മുഗ്ദ വസന്തത്തെക്കുറിച്ചായിരുന്നു. 



ഓരോ ഉഷ്ണക്കാറ്റിലും 
ആരുടെയോ വിശപ്പിന്റെ ഗദ്ഗദങ്ങൾ, 
പാടവരമ്പിലെ പാട്ടിൽ 
സ്വയം മറന്നു നിന്ന കുട്ടിയുടെ കണ്ണിലെ തീഷ്ണത, 
തീവെയിലിൽ വരമ്പത്തെ ചൂടേറ്റു കറുത്തുപോയ പെണ്ണിന്റെ ജല്പനങ്ങൾ.... 


ഓരോ ഉഷ്ണകാറ്റും  
ഭൂതകാലത്തിന്റെ
 ചൂടുനീരുറവയിൽ നിന്നും ഉയിർകൊള്ളുന്ന 
പൊള്ളുന്ന ഓർമ്മകളത്രെ!

Comments

Post a Comment

Popular posts from this blog

മൗനം പഠിപ്പിക്കുന്നത്...

മൗനവാത്മീകം

ഒളിയിടം