ആഷാഢം





നനഞ്ഞൊലിച്ച കൃഷ്ണ വർണ്ണമായിരുന്നു നിനക്കെന്നും 
. എന്നിൽ മരവിച്ചു പോയതും,  
ഉഷ്ണക്കാറ്റിൽ കരിയിലയായ് പറന്നു പോയതും 
വീണ്ടും തളിർക്കുകയാണ് നിന്നിലൂടെ. 
പശ്യന്തിയിൽ പടർന്നൊഴുകും ആദി താളത്തിൽ 
നീ വിരൽതൊട്ടുണർത്തുന്നു 
എന്നെയും ഈ മഹാ മൗനത്തെയും. 
നിനക്കൊപ്പം ഞാൻ അടർന്നു വീഴുന്നു, 
ഒഴുകിപ്പടരുന്നു, 
യുഗാന്തരങ്ങളായ് യോഗ നിദ്രയിലമർന്ന 
ഭൗമ കോശങ്ങളിൽ 
പുനർജ്ജനിയാകുന്നു.....

Comments

Popular posts from this blog

ഒളിയിടം

മൗനവാത്മീകം

മൗനം പഠിപ്പിക്കുന്നത്...