ആഷാഡ മേഘത്തോട്


മൗനഘന ശ്യാമയാം ആഷാഡ മേഘമേ
എന്തിനെൻ തംബുരു നീ തൊട്ടുണർത്തി
ഇനി വീണ്ടുമെന്നിൽ നീ പെയ്തു നിറയുമ്പോൾ
പോയ കാലത്തിന്റെ മണ്‍ ചിമിഴ് പൂക്കുന്നു
ഓരോ പൂവിലും മുള്ളുകൾ നിറയുന്നു
തോരാത്ത മിഴിനീർ നിന്നിൽ വീണലിയുന്നു
ഓർമ്മയാം ശവകുടീരത്തിൽ നിന്നേതോ
ആർത്ത നാദം വന്നെൻ കാതിൽ പതിക്കുന്നു 
പൊള്ളിച്ചുവന്നൊരു സ്വപ്നത്തിൻ വിത്തുകൾ
ചിതറിക്കിടക്കുമീ കല്ക്കരിപ്പാടത്തിൽ
വീണ്ടും ഉന്മാദ നൃത്തം ചവിട്ടുന്നുവോ നീ
ഇനിയീ  ഓർമ്മതൻ മണ്‍ കുടീരങ്ങൾ
ഒഴുക്കി കളയുക ശുഭ്രമീ ജലധിയിൽ
ഇനിയുമീ തപ്ത നിശ്വാസങ്ങളിൽ വെന്തു
പൊലിയാതിരിക്കട്ടെ നീ തന്ന ചിറകുകൾ !
ഇന്നിൻ കറുത്ത വിഷ ലാസ്യം കുടിച്ചു നീ
വറ്റി വരളാതെയെൻ ഹൃദയം നനയ്ക്കുക
മധുവായ്, സുഗന്ധമായ്‌ മലരായ് വിടരുക
പിന്നെ മുള്ളുകളാൽ എന്നിൽ കോറി വരയ്ക്കുക
നീ കണ്ട ശുദ്ധമാം ജീവിത സത്യം
ഒഴുക്കിന്റെ നിത്യ ശാസ്ത്രം 

Comments

Popular posts from this blog

ഒളിയിടം

മൗനവാത്മീകം

മൗനം പഠിപ്പിക്കുന്നത്...