സ്വപ്നത്തിന്റെ നിറം

  
ജയവും  തോൽവിയും ഉരഞ്ഞു തീ പാറുന്ന
 നിമിഷങ്ങളിൽ ധ്യാന നിമഗ്നമായ
 ഭസ്മ ധൂളികളുടെ കറുത്ത  ചായം പൂശി
 ആകാശത്തിന്റെ കുന്നിൻ ചരിവുകളിൽ 
ഒരിടത്ത് അവ പ്രത്യക്ഷമാകും , 
നിങ്ങളുടെ മഹാ സൌധങ്ങളിൽ 
സ്വപ്നത്തിന്റെ നിറം ചാലിച്ചു ചേർക്കാൻ 
അവർ വരാതിരുന്നെങ്കിൽ
 എത്ര വ്യർത്ഥമാകുമായിരുന്നു 
ഈ ചില്ലു കൊട്ടാരങ്ങൾ .....

Comments

Popular posts from this blog

ഒളിയിടം

മൗനവാത്മീകം

മൗനം പഠിപ്പിക്കുന്നത്...