നിന്റെ സ്നേഹം




നിന്റെ  സ്നേഹം മുള്ള് പോലെ കൊള്ളുന്നുവെന്ന്  അമ്മ !
നിന്റെ സ്നേഹം ചാട്ടവാർ പോലെയെന്ന് അച്ഛൻ !
നിന്റെ സ്നേഹം ശൂന്യതയാണെന്ന് കാമുകൻ!
നിന്റെ സ്നേഹം പഴഞ്ചനെന്നു ഭര്ത്താവ് !
നിന്റെ സ്നേഹം വിലങ്ങാണെന്ന് മകൾ !
നിന്റെ സ്നേഹം ഒരുരുള ചോറാണെന്ന് മകൻ !
നിന്റെ സ്നേഹം സമയമാണെന്ന്  കൂട്ടുകാരി!
നിന്റെ സ്നേഹം പൊള്ളയായ മരത്തടിയെന്ന് ലോകം !
നിന്റെ സ്നേഹം നീയാണെന്ന് "നീ "!

Comments

Popular posts from this blog

ഒളിയിടം

മൗനവാത്മീകം

മൗനം പഠിപ്പിക്കുന്നത്...