അറിയാത്തത്


എന്റെ കാഴ്ച്ചയുടെ സീമന്ത രേഖകൾ നിന്നെ കാണുമ്പോൾ എന്നും വാതിൽ കൊട്ടിയടയ്ക്കുന്നു , എന്തിനെന്നറിയില്ല ഇന്നും .
******************************************************************************
     
       
എത്ര തവണ കുളിപ്പിച്ച് പട്ടുടുപ്പിച്ച് കിടത്തിയതാണ് ഈ മൃദു മെത്തയിൽ, എന്നിട്ടും നിന്റെ മേൽ എങ്ങനെ ചളി പുരളുന്നു.....
*******************************************************************************

കള്ളം പറയുന്ന കടലാസ്സു കെട്ടുകൾ ആർത്തിയോടെ തിന്നുന്നത് കൊണ്ടാവുമോ നിന്നെ കാണുമ്പോൾ ഞാൻ പേടിക്കുന്നത് ....
******************************************************************************

അറിയുന്നതിൽ നിന്നും 
അറിയാത്തവയിലേക്കുള്ള ദൂരം
 ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല.... 
എങ്കിലും അറിയുമെന്ന് നടിച്ചു നാം 
കടന്നു പോകുന്നു ഇനിയും അറിയാത്ത മറ്റൊന്നിലേക്ക്......

Comments

Popular posts from this blog

ഒളിയിടം

മൗനവാത്മീകം

മൗനം പഠിപ്പിക്കുന്നത്...