ഓർമ്മ
മരണപ്പെട്ടെന്നു കരുതി
ചിതയിലെരിച്ച
ഒരു ഓർമ്മ
ഇന്നലെ വീണ്ടും അവിചാരിതമായി
മനസ്സിന്റെ പടിവാതിലോളം വന്നു ...
സ്വപ്നമെന്ന് വിളിക്കുന്ന കാപട്യത്തിന്റെ
കരൾ തുരന്ന് എന്നിലെ എന്നെ പുറത്തെടുത്തു ...
മരണമെന്നത് ഒരു മതിഭ്രമത്തിന്റെ
കേൾക്കാത്ത ഞാണൊലി മാത്രമാണെന്ന് പറഞ്ഞു കൊണ്ടു
വീണ്ടും എന്നിലേക്ക്
ആഴ്‌ന്നിറങ്ങി ....
Comments
Post a Comment