ചെമ്പരത്തി
വിഷാദത്തിന്റെ നിറം ചുവപ്പാണെന്ന്
നീ ഓർമ്മപ്പെടുത്തുന്നു ,
ചുറ്റും ഇളകി മറിയുന്ന , അതിവേഗം അപ്രത്യക്ഷമാകുന്ന
ഒരു കാലത്തിന്റെ അതിർ വരമ്പിൽ ജീവിതത്തിന്റെ
നിസ്സാരതയുടെ അടയാളം പോലെ
തിരസ്കാരത്തിന്റെ കടുത്ത ചായം പൂശി
നീ ചുവന്നു തുടുക്കുന്നു
ചുറ്റും ഇളകി മറിയുന്ന , അതിവേഗം അപ്രത്യക്ഷമാകുന്ന
ഒരു കാലത്തിന്റെ അതിർ വരമ്പിൽ ജീവിതത്തിന്റെ
നിസ്സാരതയുടെ അടയാളം പോലെ
തിരസ്കാരത്തിന്റെ കടുത്ത ചായം പൂശി
നീ ചുവന്നു തുടുക്കുന്നു
ഓരോ തവണയും നിന്നെ കടന്നു ഞാൻ പോകുമ്പോൾ
നീയും ചിന്തിച്ചിട്ടുണ്ടാവണം എന്നെക്കുറിച്ച്
അറിയില്ല ,
നീയും ചിന്തിച്ചിട്ടുണ്ടാവണം എന്നെക്കുറിച്ച്
അറിയില്ല ,
എങ്കിലും ആഴങ്ങളിൽ നാം ഒരേപോലെയാണ്
മുൾവേലിപ്പടർപ്പിൽ നിന്നും നീ നീട്ടുന്ന ചുവന്ന ഹൃദയം
ഒരുനാൾ പാഴ്നിലത്ത് വാടി വീഴും പോലെ
അസ്ഥിരവും അപക്വവുമാണ് നമ്മുടെ അഭിലാഷങ്ങൾ
എങ്കിലും വഴിയരികിൽ നീ വീണ്ടും പൂത്തു കൊഴിയുന്നു
ഞാൻ പൂക്കാതെ കൊഴിയുന്നു
ഒരുനാൾ പാഴ്നിലത്ത് വാടി വീഴും പോലെ
അസ്ഥിരവും അപക്വവുമാണ് നമ്മുടെ അഭിലാഷങ്ങൾ
എങ്കിലും വഴിയരികിൽ നീ വീണ്ടും പൂത്തു കൊഴിയുന്നു
ഞാൻ പൂക്കാതെ കൊഴിയുന്നു
എന്നിൽ നിന്നും നിറങ്ങൾ വാർന്നു പോയിരിക്കുന്നു

"എങ്കിലും ആഴങ്ങളില്‍ നാം ഒരേ പോലെയാണ്" സത്യമാണ്..
ReplyDeleteവിഷാദത്തിനും ഹൃദയത്തിനും ചുവപ്പ് നിറം തന്നെ.. എന്നും..