ചില്ലക്ഷരങ്ങൾ

ആർദ്രതയുടെ കണക്കു പുസ്തകത്തിലെ
ചിതറിയ അക്ഷരങ്ങളെയാവാം ചില്ലക്ഷരങ്ങൾ എന്ന്  വിളിച്ചത്  ....
നേർത്തൊരു വിലാപം പോലുമില്ലാതെ ,
 ആരെയും നോവിക്കാതെ അവ പൊട്ടിയുടഞ്ഞു വീഴുന്നു .
സ്വര ,വ്യഞ്ജനങ്ങൾക്കിടയിൽ അസ്തിത്വമില്ലാതെ നിലനില്ക്കുമ്പോഴും ആരെയും നോവിച്ചില്ല ,
ഞാൻ ഇവിടെയുണ്ടെന്നു ശബ്ദമുയർത്തിയില്ല .....
മൂകം ഒഴിഞ്ഞൊരു കോണിൽ നിഴലു പോലെ ,
ഭൂമിക്കടിയിലെ മഹാജലധി പോലെ ...

Comments

  1. ഏതൊരഭാവത്തിലും നിറസാന്നിധ്യമായി...

    ReplyDelete

Post a Comment

Popular posts from this blog

ഒളിയിടം

മൗനവാത്മീകം

മൗനം പഠിപ്പിക്കുന്നത്...