വെര്‍ജീനിയ വൂൾഫും ലക്ഷ്മണനും
നദിയുടെ ആഴങ്ങളിലേക്ക് ഇറങ്ങിപ്പോകുമ്പോൾ അവൾ എന്താവും ഹൃദയത്തോട് പറഞ്ഞിരിക്കുക , സരയുവിന്റെ ആഴങ്ങളിൽ വിലയം പ്രാപിച്ച ലക്ഷ്മണനെ അവൾ കണ്ടിരിക്കുമോ , അവൻ അവശേഷിപ്പിച്ച ഓർമ്മയുടെ ശവപേടകത്തെ അവൾ ഓർത്തിട്ടുണ്ടാവുമോ ....നെഞ്ചോടടുക്കി പിടിച്ച ഉരുളൻ കല്ലുകളിൽ ജീവിതത്തോടുള്ള അടങ്ങാത്ത പ്രണയമോ ,അതോ മരണത്തോടുള്ള അത്യഗാധമായ അഭിനിവേശമോ ?.....എങ്കിലും നീ അവശേഷിപ്പിച്ച കവിതയിൽ കുടുങ്ങി ശ്വാസം മുട്ടി ആരോ പിടയുന്നുണ്ടാവും . വേദനയുടെ കട്ടപിടിച്ച ലഹരിയിൽ ബോധത്തെ ആഴ്ത്തുമ്പോൾ നീ ഒന്നും അറിയുന്നുണ്ടാവില്ല ....അങ്ങകലെ അയോധ്യയിൽ കൊട്ടാരത്തിന്റെ നരച്ച ചുവരുകൾ നോക്കി മരവുരി ധരിക്കാതെ യോഗിനിയായിപ്പോയ ഒരുവൾ ലക്ഷമണാ ... നിന്നെയോർത്തു പിന്നെയും ഉരുകുന്നുണ്ടാവും ....നീയോ അവളോ ജയിച്ചത് ? അതോ ഉരുളൻ കല്ലുകളുമായ് മരണത്തെ തേടിയിറങ്ങിയ മറ്റൊരുവളോ ....

Comments
Post a Comment