മോചനം

കാലം ചലനാത്മകമാണ്  , പ്രപഞ്ചവും .
ചലന തത്വങ്ങളിൽ 
ആഴ്ന്നു പോയ മനസ്സ്  ചപല വികാരങ്ങളിൽ നിന്നും , 
ജീവിത മാലിന്യങ്ങളിൽ നിന്നും മോചിതമാകുവാൻ 
വേദനയുടെ പാരമ്യതകളിലേക്ക് ഊളിയിട്ടു പോകുക തന്നെ വേണം .
അഗാധമായ ദു:ഖത്തിന്റെ ഉള്ളറകളിൽ എവിടെയോ 
പ്രശാന്തതയുടെ വേരുകൾ മറഞ്ഞിരിക്കുന്നു .
സുഖദു:ഖങ്ങൾക്ക്‌  അപ്രാപ്യമായ  ഇവിടെയത്രെ മോചന മന്ത്രം മുഴങ്ങുന്നത് .
 അസ്പന്ദമാകുന്ന മനസ്സിനൊപ്പം കാലം അപ്രത്യക്ഷമാകുന്നു ,
ദിക്കുകളും ആഹോരാത്രങ്ങളും മറഞ്ഞു പോകുന്നു .
ആദിമധ്യാന്തങ്ങൾ ഇല്ലാതതെന്തോ ഇവിടെയുണ്ട് , 
അതുകൊണ്ട് തന്നെ കാലത്തിന്റെ രാഗദ്വേഷങ്ങളിലേക്ക് 
 ഇനിയൊരു മടക്കയാത്ര അസാദ്ധ്യം . 
അചലമായ പ്രകൃതീ ഞാനിതാ വന്നു .

Comments

  1. "അഗാധമായ ദുഖത്തിന്‍റെ ഉള്ളറകളിൽ എവിടെയോ പ്രശാന്തതയുടെ വേരുകൾ മറഞ്ഞിരിക്കുന്നു .സുഖദുഖങ്ങൾക്ക്‌ അപ്രാപ്യമായ ഇവിടെയത്രെ മോചനം" (വളരെ മനോഹരമായ സത്യം)
    പ്രകൃതീ, നിന്‍റെ നിയമങ്ങള്‍ തെറ്റിക്കാന്‍ ആവാത്തത് തന്നെ.

    ReplyDelete
    Replies
    1. വേദന എന്നത് ദു:ഖത്തിന്റെ പ്രകടമായ ഒരു സ്വഭാവം മാത്രം ,അതിന്റെയും അപ്പുറം ഔന്നത്യങ്ങളിൽ വിരാജിക്കുന്ന ആത്മീയതയുടെ മറ്റൊരു തലവും ദു:ഖത്തിനുണ്ടെന്നു ജീവിതം പറയുന്നു .

      Delete
    2. സുഖദുഃഖങ്ങളെ ഒന്നായി കാണുന്ന, സുഖങ്ങളില്‍ മതിമറക്കാതെ, ദുഃഖങ്ങളില്‍ വേദനിക്കാതെ സമചിത്തത നേടുന്ന ഒരു കാലം, ഒരുപാട് തിരിച്ചറിവുകള്‍ക്ക് ശേഷം നേടുന്നു ചിലര്‍, നേരത്തെ അറിയുന്നു മറ്റുചിലര്‍.

      Delete
  2. "അഗാധമായ ദു:ഖത്തിന്റെ ഉള്ളറകളിൽ എവിടെയോ
    പ്രശാന്തതയുടെ വേരുകൾ മറഞ്ഞിരിക്കുന്നു"

    ReplyDelete

Post a Comment