അണയും മുമ്പേ
അണയാൻ പോകുന്ന ദീപനാളം
ആളിക്കത്തുമെന്ന്
യുഗാന്തരങ്ങൾക്കും അപ്പുറം
ഇരുന്നാരോ മൊഴിഞ്ഞു ,.....
ഓരോ ചിരിയ്ക്ക് പിന്നിലും
കണ്ണുനീരിന്റെ ഒരു കടൽ
മറഞ്ഞു കിടക്കുന്നെന്നു
ഇന്നലെകൾക്കപ്പുറം ഏതോ ജല്‍പ്പനം .....
ഓരോ ആഹ്ലാദവും
ദുരന്തത്തിന്റെ സന്ദേശം
ഒളിപ്പിച്ചു വയ്ക്കുമെന്ന്
പഴമയുടെ നിറം മങ്ങിയ
ചുവരിലെ ഗൌളി പറയുന്നു .....
അതുകൊണ്ടാവാം ഓരോ വസന്തവും
കരിഞ്ഞുണങ്ങിയ വേനലിന്റെ
ആലക്തികളെ
തന്നിൽ പൂഴ്ത്തി വയ്ക്കുന്നത് ....
ഇന്നാണ് ഈ ബ്ലോഗ് മുഴുവനായി വായിച്ചത്...എഴുത്ത് നന്നായിട്ടുണ്ട്...നല്ല വരികള്‍...
ReplyDeleteപക്ഷേ ലേ ഔട്ടിനെ കുറിച്ച് ഞാന്‍ ചില സജഷന്‍സ് പറഞ്ഞോട്ടേ...?
ഈ ടെമ്പ്ലേറ്റ് വായനയ്ക്ക് ഒരു സുഖം കിട്ടുന്നില്ല...വേറെ ഏതെങ്കിലും ടെമ്പ്ലേറ്റ് ട്രൈ ചെയ്യൂ...Awesome Inc, Picture Window ഇതൊക്കെയാണെങ്കില്‍ അക്ഷരങ്ങള്‍ കുറച്ചു കൂടി വ്യക്തമായി കാണും...പിന്നെ എഴുതുന്ന കോളം കുറച്ചു കൂടി വീതി കൂട്ടിയാല്‍ നന്നായിരിക്കും... എന്ത് എഴുതുന്നു എന്നത് തന്നെയാണ് പരമപ്രധാനം...എന്നാലും ചില മാറ്റങ്ങള്‍ കൂടി വരുത്തിയാല്‍ നല്ല എഴുത്ത് നന്നായി തന്നെ വായിക്കാം...ആശംസകള്‍ :)
Thank you for your suggestions ,മാറ്റങ്ങൾ വരുത്താൻ ശ്രമിച്ചിട്ടുണ്ട് .
Delete